കോട്ടയത്ത് മാധ്യമ പ്രവർത്തകന്റെ വീട് കയറി ആക്രമണം
കോട്ടയം:കോട്ടയത്ത് മാധ്യമ പ്രവർത്തകന്റെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഓൺലൈൻ മീഡിയ കോ ഓർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു ചൊവ്വാഴ്ച രാത്രിയാണ്മൂ ലവട്ടത്ത് മാധ്യമ പ്രവർത്തകനായ മൂലവട്ടം ഇഞ്ചക്കടങ്ങിൽ രാകേഷ് കൃഷ്ണയുടെ വീട്ടിൽ അയൽവാസി ആക്രമണം നടത്തിയത് കത്തി കൊണ്ടുള്ള അക്രമണത്തിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ കോട്ടയം മൂലവട്ടം സ്വദേശി വിനോദ് മദ്യപിച്ചെത്തി രാകേഷിന്റെ വീട്ടിൽ അക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നുള്ള സംശയം ഉണ്ടെന്നും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഓൺലൈൻ മീഡിയ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു