പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ സഹോദരങ്ങള്‍ അറസ്റ്റിൽ.
പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ സഹോദരങ്ങള്‍ അറസ്റ്റിൽ.
മണിമല :
പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് പുല്ലൂർ വീട്ടിൽ രാജൻ വി.കെയുടെ മകന് അജിത്ത് പിരാജ് (27) ഇയാളുടെ സഹോദരനായ അഭിജിത്ത് പി രാജ് (30) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് മദ്യപിച്ച് നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുന്നതിനിടയില്‍ പ്രതികളില്‍ ഒരാളായ അജിത്ത് പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. പോലീസിനെ ആക്രമിച്ച അജിത്തിനെ പിടികൂടിയെങ്കിലും സഹോദരനായ അഭിജിത്ത് സംഭവസ്ഥലത്ത് നിന്ന് ഒളിവിൽ പോവുകയും, തുടർന്ന് മണിമല പോലീസ് അഭിജിത്തിനെ പിടികൂടുകയുമായിരുന്നു. മണിമല എസ്.എച്ച്.ഓ ബി.ഷാജിമോൻ, എ.എസ്സ്.ഐ.ഗോപകുമാർ, സി.പി.ഓമാരായ സാജൂദീൻ,ഷിഹാബ് പി.ജബ്ബാർ, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.