കേരളദേശം ന്യൂസിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍
സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. രാഷ്ട്രം ഇന്ന് 75-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരര്‍ അഭിമാനത്തോടെ ജീവന് വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു. നമ്മുടെ രാജ്യത്തിനായി ജീവന് വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും ആദരവോടെ സ്മരിക്കുന്നു… രാജ്യമെമ്പാടും ത്രിവർണ്ണ പതാക ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിന്റെ ആഴം പറഞ്ഞറിയിക്കാൻ കഴിയില്ല….
_വളരട്ടെ നമ്മുടെ രാജ്യസ്നേഹം, ഉയരട്ടെ നമ്മുടെ മൂവര്‍ണ്ണ പതാക വാനോളം – ഏവര്‍ക്കും കേരളദേശം ന്യൂസിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍_