മലമ്പുഴയിൽ സിപിഎം ലോക്കൽകമ്മറ്റിയംഗം വെട്ടേറ്റു മരിച്ചു
പാലക്കാട്: മലമ്പുഴയിൽ സിപിഎം ലോക്കൽകമ്മറ്റിയംഗം വെട്ടേറ്റു മരിച്ചു. കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാൻ (40) ആണ് കൊല്ലപ്പെട്ടത്. മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
രാത്രി 9.15 ഓടെയാണ് സംഭവം.വീടിനുസമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലയ്ക്കു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.