കൊച്ചിയിൽ സൗത്ത് പാലത്തിനുസമീപം യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: കൊച്ചിയിൽ സൗത്ത് പാലത്തിനുസമീപം യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം. അരുൺ എന്നയാൾക്ക് സംഘർഷത്തിൽ പരുക്കേറ്റു. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.