കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസ്സിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

Spread the love

തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസ്സിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: പ്രിയാ വര്‍ഗ്ഗീസ് കയറിക്കൂടിയത് പാര്‍ട്ടിനേതാവിന്റെ ഭാര്യയെന്നപേരില്‍.അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും കുറവ് മാര്‍ക്ക് സി പി ഐ എം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിന്‌
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ അഭിമുഖ പരീക്ഷയുടെ നിര്‍ണായക രേഖ പുറത്ത്. ഉദ്യോഗാര്‍ത്ഥികളില്‍ റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനാണ്. എന്നാല്‍ അഭിമുഖത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ആണ് പ്രിയക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമെന്ന് രേഖയില്‍ വ്യക്തമാകുന്നു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. പ്രിയ വർഗീസിന്റെ റിസർച്ച് സ്കോർ 156 ആണ്. രണ്ടാം റാങ്ക് ലഭിച്ച ചങ്ങനാശ്ശേരി എസ്ബി കോളജിലെ അധ്യാപകനായ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. മൂന്നാം റാങ്കുള്ള സി ഗണേഷിന് 645 ആണ് റിസര്‍ച്ച് സ്‌കോര്‍. കഴിഞ്ഞവർഷം ആഗസ്റ്റ് 7 മുതൽ പ്രിയ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്‍റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലാണ്. ഡെപ്യൂട്ടേഷൻ കാലാവധി ഇപ്പോൾ ഒരു വർഷം കൂടി നീട്ടിയിരിക്കുകയാണ്. കണ്ണൂരിൽ പ്രിയയ്ക്ക് സിന്‍ഡിക്കേറ്റ് നൽകിയത് ഒന്നാം റാങ്ക് ആണ്. പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയാൽ അത് വഴി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ തസ്തികയിലേക്ക് മാറാൻ സാധിക്കും. നിലവിൽ ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതിനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് ഡെപ്യൂട്ടേഷൻ നീട്ടലെന്നാണ് സൂചന.

അതേസമയം പ്രിയ വർഗ്ഗീസിൻറെ കണ്ണൂരിലെ നിയമനത്തിൽ ഗവർണ്ണർ വിസിയോട് റിപ്പോർട്ട് തേടിക്കഴിഞ്ഞു. യുജിസി നി‍ർദ്ദേശിച്ച എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ലാതെയാണ് പ്രിയയെ പരിഗണിച്ചതെന്ന പരാതിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് നൽകിയത്. അപേക്ഷ കൊടുത്തതിനു പിന്നാലെ അതിവേഗം ഇൻറ‌ർവ്യു നടത്തിയുള്ള നിയമനത്തെ വിസി ഗോപിനാഥ് രവീന്ദ്രൻ ന്യീയീകരിച്ചത് ഉടൻ നിയമനം വേണ്ടത് കൊണ്ടാണെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *