വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് തീയിട്ടു; മൂന്നുപേർ പിടിയിൽ
കൊച്ചി: കളമശേരിയിൽ വീടിനു മുന്നിലെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങൾക്കും മൂന്നംഗ സംഘം തീയിട്ടു. കളമശേരി എച്ച് എം ടി കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അനീസിന്റെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പുലർച്ചെ ഒരു മണിയോടെ അനീസിന്റെ വീടിന്റെ ഗേറ്റ് തള്ളി തുറന്ന മൂന്നംഗ സംഘം ഒരു ദ്രാവകം ഒഴിച്ച് വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. ഇതിന് ശേഷം മൂന്ന് പേരും കടന്നുകളഞ്ഞുവെന്നാണ് പോലീസിന് ലഭിച്ച പരാതി. കണ്ടാലറിയാവുന്ന അബ്ദുൾ ജലീൽ, ഹാരിസ്, അബ്ദുള്ള എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് മുഹമ്മദ് അനീസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.