ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
സുല്‍ത്താന്‍ ബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ബത്തേരി കുപ്പാടിയില്‍ ഷംസൂദ്ദീന്റെ മകള്‍ സന ഫാത്തിമയാണ് മരിച്ചത്. ഒന്പതുവയസായിരുന്നു. രാവിലെ കൂപ്പാടി ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു അപകടം. മൂലങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.