ജലനിരപ്പ് ഉയർന്നു, വാളയാർ ഡാം ഇന്ന് തുറക്കും; ജാഗ്രത നിർദേശം
പാലക്കാട്: പാലക്കാട് വാളയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്നാണ് ഡാം തുറക്കുന്നത്. ഈ സാഹചര്യത്തിൽ കല്‍പ്പാത്തി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പുഴയോരത്തു താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി.
അതേസമയം മലമ്പുഴ ഡാമില്‍ നിന്നുള്ള നീരൊഴുക്ക് കുറച്ചു. ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാക്കി താഴ്ത്തി. ഡാമിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഡാമിലെ ജലനിരപ്പ് 112. 65 മീറ്റര്‍ ആയി കുറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 80 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളമെത്തുന്നത് കല്‍പാത്തി പുഴയിലേക്കാണ്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നിരിക്കുകയാണ്.