പ്രൊഫൈലിൽ പിണറായി വിജയന്റെ പടം, ചോദിക്കുന്നത് ലക്ഷങ്ങളും; ഐപിഎസ് ഉദ്യോഗസ്ഥന് ലഭിച്ച് സന്ദേശത്തിന് പിന്നിൽ ആര്..?

Spread the love

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച്‌ തട്ടിപ്പ്. പ്രൊഫൈല്‍ ഫോട്ടോ ആക്കി വെച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ചിത്രമാണെന്നും പണം ചോദിച്ചുള്ള സന്ദേശമായിരുന്നു വന്നതെന്നും തട്ടിപ്പിനിരയായവർ പറയുന്നു. അജ്ഞാതരായി ഈ തട്ടിപ്പുകാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജ വാട്‌സ് ആപ്പ് നമ്പറില്‍ നിന്ന് പണം ചോദിച്ച് ഐപിഎസ് ഉദ്യോഗസ്ഥനും സന്ദേശം ലഭിച്ചു. കൊച്ചിയിലെ തീരദേശ സുരക്ഷാ വകുപ്പ് മേധാവി ജെ ജയന്തിന്റെ പരാതിയിലാണ് കൊച്ചി സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 8099506915 എന്ന നമ്പറില്‍ നിന്നാണ് മെസേജ് ലഭിച്ചതെന്ന് ജയന്ത് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആയിട്ടുള്ള വാട്‌സ് ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം ലഭിച്ചത്.

പണം ആവശ്യപ്പെട്ട് കൊണ്ടായിരുന്നു സന്ദേശം. പൊലീസിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമാനമായ നിലയില്‍ സന്ദേശം ലഭിച്ചതായാണ് സംശയമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ആള്‍മാറാട്ടം, വഞ്ചന, തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് അജ്ഞാതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *