സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി.ബിനു തിരഞ്ഞെടുക്കപ്പെട്ടു
കോട്ടയം ∙ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ വി.ബി.ബിനു തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവിന്റെ നിർദേശം മറികടന്ന് മത്സരിച്ച ബിനു ഔദ്യോഗിക സ്ഥാനാർഥിയായ നിലവിലെ ജില്ലാ അസി.സെക്രട്ടറി വി.കെ.സന്തോഷ് കുമാറിനെ 8 വോട്ടിന് പരാജയപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിയായത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജില്ലയിൽ കാനം പക്ഷത്തിന്റെ തോൽവിയാണ് ഇത്. കെ.ഇ.ഇസ്മയിലിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നേതാവാണ് ബിനു. കേരള കോൺഗ്രസി (എം)നെ മുന്നണിയിൽ എടുത്തതിൽ അടക്കം എതിർ നിലപാടുള്ള ആളാണ് ബിനു.