ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു
തൊടുപുഴ ∙ ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. ഞായറാഴ്ച രാവിലെ ഒരു ഷട്ടർ ഉയർത്തിയിരുന്നു. മൂന്നു ഷട്ടറുകൾ വഴി 100 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഒരു ഷട്ടർ 75 സെന്റീമീറ്ററും മറ്റു രണ്ടെണ്ണം 40 സെന്റീമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. പെരിയാർ തീരത്ത് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ 2384.46 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂൾ കർവ്.