കടൽ കടന്ന് ‘ജെൻഡർ ന്യൂട്രൽ’ യൂണിഫോം; യുഎഇയിൽ പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടിന് പകരം പാന്‍റ്സ്
അബുദാബി: യുഎഇയും ‘ജെൻഡർ ന്യൂട്രൽ’ പ്രാബല്യത്തിൽ. യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ യൂണിഫോമുകളില്‍ മാറ്റം വരുത്തിയത്. യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് പുത്തൻ മാറ്റങ്ങൾ കൊണ്ട് വന്നത്. കിന്‍ഡര്‍ ഗാര്‍ട്ടന്‍ കുട്ടികളുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയത്.
എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തിറക്കിയ പുതിയ യൂണിഫോം കുട്ടികള്‍ക്ക് കൂടുതല്‍ സുഖപ്രദമാകുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടികള്‍ക്ക് പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടില്‍ ലോഗോയും ഉണ്ടാകും. നേരത്തെ പുറത്തറിക്കിയ യൂണിഫോമില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടും വെള്ള ടീ ഷര്‍ട്ടുമായിരുന്നു. പുതിയ യൂണിഫോമില്‍ ആണ്‍കുട്ടികള്‍ക്ക് ടൈ നിര്‍ബന്ധമില്ല. 29 ദിര്‍ഹത്തിന്റെ ഷര്‍ട്ടും 32 ദിര്‍ഹത്തിന്റെ പാന്റ്‌സുമാണ് പെണ്‍കുട്ടികളുടെ യൂണിഫോം. 29 ദിര്‍ഹത്തിന്റെ റ്റീ ഷര്‍ട്ടും 43 ദിര്‍ഹത്തിന്റെ പാന്റ്‌സും് ഉള്‍പ്പെടുന്നതാണ് സ്‌പോര്‍ട്‌സ് യൂണിഫോം. ആണ്‍കുട്ടികള്‍ക്ക് 10 ദിര്‍ഹത്തിന്റെ ടൈ യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് ഇവ ഒഴിവാക്കുകയായിരുന്നു.
ആണ്‍കുട്ടികള്‍ക്ക് 36ദിര്‍ഹത്തിന്റെ വെള്ള ടീഷര്‍ട്ടും 34 ദിര്‍ഹത്തിന്റെ ഷോര്‍ട്‌സുമാണ് യൂണിഫോം 29 ദിര്‍ഹത്തിന്റെ ലോഗോയോട് കൂടിയ വെള്ള റ്റീ ഷര്‍ട്ടും, 43ദിര്‍ഹത്തിന്റെ പാന്റ്‌സോ 32 ദിര്‍ഹത്തിന്റെ ഷോര്‍ട്‌സോ ആണ് ആണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് യൂണിഫോം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 38 ഔട്ട്‌ലറ്റുകള്‍ വഴി ഈ മാസം 15 മുതല്‍ യൂണിഫോം വാങ്ങാം. ഒന്നുമുതല്‍ നാല് വരെ ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്ക് വെള്ള ഷര്‍ട്ടും നീല പാന്റ്‌സുമാണ് യൂണിഫോം. വെള്ളയും നീലയുമടങ്ങിയ റ്റീഷര്‍ട്ടും ഷോര്‍ട്‌സും സ്‌പോര്‍ട്‌സ് യൂണിഫോമായി ഉപയോഗിക്കാം.