എറണാകുളം ചേരാനല്ലൂരിൽ ഫ്ലാറ്റിൽ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഗ്യാസ് ഏജൻസി ജീവനക്കാരൻ പൊലീസ് പിടിയിൽ.
കൊച്ചി:എറണാകുളം ചേരാനല്ലൂരിൽ ഫ്ലാറ്റിൽ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഗ്യാസ് ഏജൻസി ജീവനക്കാരൻ പൊലീസ് പിടിയിൽ. പറവൂർ കൈതാരം സ്വദേശി തേവരുപറമ്പിൽ അജീന്ദ്രൻ(51) ആണ് പോലീസ് പിടിയിലായത് . ഗ്യാസ് സിലിണ്ടർ ബില്ലിന്റെ ബാക്കി തുക നൽകാൻ ഫ്ലാറ്റിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.
ഫ്ലാറ്റിൽ പെൺകുട്ടി തനിച്ചാണുള്ളത് എന്നു മനസ്സിലാക്കിയ ഇയാൾ അകത്തുകയറി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവച്ചതോടെ സമീപ ഫ്ലാറ്റുകളിലുള്ള അയൽവാസികൾ എത്തുകയും ഇയാളെ തടഞ്ഞുവച്ച ശേഷം പൊലീസിൽ അറിയിക്കുകയുമായിരുന്നു.