കാടിനുള്ളിലെ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടു ബാലനെ കാണാതായി

Spread the love

ഇടുക്കി: കാടിനുള്ളിലെ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടു കാണാതായ ആദിവാസി ബാലനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് അരികിൽ താമസമാക്കിയ മാധവൻറയും ഷൈലയുടെയും മകൻ അജിത് (10)
ആണ് ആറ് മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായത്. അജിത്തും അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെട്ട ആറംഗ സംഘമാണ് വനത്തിലേക്ക് പോയത്. വനത്തിൽ നിന്ന് മടങ്ങി വരുന്നതിനിടെ കല്ലാർ പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അജിത് ശക്തമായ ഒഴുക്കിൽപെട്ടത്. കൂടെ ഉണ്ടായിരുന്നവർ ഗ്രാമ്പിയിലെത്തി നാട്ടുകാരെയും കൂട്ടി തിരച്ചിൽ ആരംഭിച്ചു.

വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട് വള്ളക്കടവിലുണ്ടായിരുന്ന എൻഡിആര്‍ഫ് സംഘവും സ്ഥലത്ത് എത്തി. വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തുവാനായില്ല

Leave a Reply

Your email address will not be published. Required fields are marked *