സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ മഴ തുടരും; ഇന്ന്എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ മഴ തുടരും; ഇന്ന്എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ
തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ടു
ജില്ലകളില്‍ ഓറഞ്ച ്അലര്ട്ട്പ്രഖ്യാപിച്ചു. ഇടുക്കി മുതല്‍
കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം
ജില്ലകളില്‍ യെലോഅലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും കൊല്ലത്തും മുന്നറിയിപ്പില്ല.
തെക്കു പെനിന്‍സുലാര്‍ ഇന്ത്യയില്‍ ഷിയര്‍ സോണ്‍
നിലനില്ക്കുന്നു. മണ്സൂണ്പാത്തിഅതിന്റെ
സാധാരണസ്ഥാനത്തുനിന്നും തെക്കോട്ടു മാറിസ്ഥിതി
ചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍
ഞായറാഴ്ച ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ
സ്വാധീന ഫലമായാണ്സംസ്ഥാനത്ത്വെള്ളിയാഴ്ച മുതല്‍
ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ
മഴയ്ക്കും സാധ്യതയുള്ളത്. പശ്ചി മഘട്ടത്തില്‍
വെള്ളിയാഴ്ച ഒറ്റപ്പെട്ടഅതി ശക്തമായ മഴയ്ക്ക്
സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു.