മുഹറം അവധി ചൊവ്വാഴ്ചയിലേക്കു (ഓഗസ്റ്റ് ഒൻപത്) മാറ്റി
“തിരുവനന്തപുരം ∙ മുഹറം അവധി ചൊവ്വാഴ്ചയിലേക്കു (ഓഗസ്റ്റ് ഒൻപത്) മാറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നേരത്തേ തിങ്കളാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും. വിവിധ മുസ്ലിം സംഘടനകള്‍ അവധി മാറ്റണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് തീരുമാനം.”