പത്ത് രൂപ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത് പതിമൂന്നുകാരിയെ

Spread the love

റായ്പൂർ: പതിമൂന്നുകാരിയെ പലതവണ ബലാത്സംഗം ചെയ്ത പ്രതികളെ പിടികൂടി പോലിസ്. കുഞ്ജ്റാം വർമ (76), രമേഷ് വർമ (47) എന്നിവരാണ് അറസ്റ്റിലായത്. സെൻട്രൽ ഛത്തീസ്ഗഡിലെ ബലോദ ബസാർ ജില്ലാണ് സംഭവം നടന്നിരിക്കുന്നത്. ബലാത്സംഗം ചെയ്ത വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കുഞ്ജ്റാം 10 രൂപ നൽകാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പെൺകുപട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം കുഞ്ജ്റാം വർമ ത​ന്റെ സുഹൃത്തായ രമേശിനെയും വിളിച്ചുവരുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തന്നെ മൂന്ന് തവണ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കുഞ്ജ്റാം തനിച്ചാണ് താമസിച്ചിരുന്നത്, ഓരോ തവണയും 10 രൂപ നൽകാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പ്രദേശത്തെ പലചരക്ക് കട ഉടമയായ രമേശുമായി ചേർന്നാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച പെൺകുട്ടി കുഞ്ജ്റാമിന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് അയൽവാസിയായ യുവതി കണ്ടു. യുവതി പെൺകുട്ടിയോട് സംസാരിക്കുകയും തുടർന്ന് കുട്ടിയുടെ അമ്മയോട് കാര്യം പറയുകയും ചെയ്തു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *