കോട്ടയം നഗരത്തിൽ കെട്ടിടം കത്തി നശിച്ചു
കോട്ടയം നഗരത്തിൽ കെട്ടിടത്തിന് തീപിടുത്തം
കോട്ടയം :എംഎൽ റോഡിൽ ബവ്റേജസ് കോർപറേഷന്റെ ഔറ്റിന് എതിർവശത്ത ഗോഡൗണിനാണ് ഇന്നു പുലർച്ചെ 1.15 ന് തീപിടിച്ചത് .
തീ ആളിക്കത്തിയതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങളിൽ ഏറിയ പങ്കും കത്തി നശിച്ചു .
അഗ്നിരക്ഷാസേനയുടെ 4 യൂണിറ്റുകൾ എത്തി ഷട്ടറുകൾ തകർത്ത് അകത്തു കയറാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല . തുടർന്നു പുറത്തുനിന്നു വെള്ളം അകത്തേക്ക് ഒഴിച്ചു തീ അണയ്ക്കുകയായിരുന്നു.
രണ്ട് മണിയോടെ ഭാഗികമായി തീയണച്ചു . മാങ്ങാനത്തു താമസിക്കുന്ന ഈരയിൽക്കടവ് സ്വദേശി സുനിൽ വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടം ഗോഡൗണായി ഉപയോഗിച്ചുവരികയായിരുന്നു . ഇതിനാണ് തീ പിടിച്ചത് .