കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിൽ:ട്രെയിനുകൾ റദ്ധാക്കി
കൊച്ചി :കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. പലയിടത്തും ട്രാക്കില്‍ വെള്ളം കയറി.
മഡ്ഗാവ് ജങ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കി. മംഗളൂരു സെന്‍ട്രല്‍ – മഡ്ഗാവ് ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്