കോട്ടയം ജില്ലയിൽ ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകൾ
കോട്ടയം ജില്ലയിൽ ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകൾ
കോട്ടയം :145 പേരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റികാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
50 കുടുംബങ്ങളിലെ 145 പേരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
കാഞ്ഞിരപ്പള്ളി അഞ്ച്, മീനച്ചിൽ നാല് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
മീനച്ചിൽ താലൂക്കിൽ മൂന്നിലവ് മേച്ചാൽ ഗവൺമെന്റ് യു.പി. സ്‌കൂൾ (2 കുടുംബം, 11 പേർ), മൂന്നിലവ് എരുമപ്രാപള്ളി ഓഡിറ്റോറിയം (5 കുടുംബം, 19 പേർ), തീക്കോയി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയം(ഒരു കുടുംബം, 4 പേർ), തലനാട് അടുക്കം ഗവൺമെന്റ് എച്ച്.എസ്.എസ്.(6 കുടുംബം, 7 പേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കെ.എം.ജെ. പബ്ലിക് സ്‌കൂൾ(16 കുടുംബം, 37 പേർ), കൂട്ടിക്കൽ ജെ.ജെ. മർഫി സ്‌കൂൾ(11 കുടുംബം, 39 പേർ), കൂട്ടിക്കൽ പ്ലാപ്പള്ളി ഗവ. എൽ.പി. സ്‌കൂൾ(6 കുടുംബം, 17 പേർ), കൂട്ടിക്കൽ കാവാലി പാരിഷ് ഹാൾ(2 കുടുംബം, 6 പേർ), ചെറുവള്ളി ഗവ. എൽ.പി.എസ്(1 കുടുംബം, 5 പേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്.