ബംഗാളിൽ വൈദ്യുതാഘാതമേറ്റ് 10 തീർഥാടകർ മരിച്ചു; 20 പേർക്ക് പരുക്ക്.
കൊൽക്കത്ത∙ ബംഗാളിലെ കൂച്ച്ബെഹാറിൽ
വൈദ്യുതാഘാതമേറ്റ് 10 കന്‍വാര്‍ തീർഥാടകർ മരിച്ചു. 20
പേർക്കു പരുക്കേറ്റു. കൂച്ച്ബെഹാറിൽനിന്നും
ജൽപേഷി ലേക്കു പി ക്കപ്പ്വാനിൽ പോകുകയായിരുന്ന
തീർഥാടകർആണ്മരിച്ചത്. ഞായറാഴ്ച രാത്രിയാണ്
അപകടമുണ്ടായത്. വാഹനത്തിൽഘടിപ്പി ച്ചി രുന്ന
ജനറേറ്ററിൽനിന്നാണ്ഷോക്കേറ്റത്.
വാഹനത്തിലെ ഡിജെ സിസ്റ്റത്തിന്റെ ജനറേറ്ററിന്റെ
വയറിങ്തകരാറിലായതാണ്അപകടകാരണമെന്ന്
പൊലീ സ്അറിയിച്ചു. സിതാൽകുച്ചി പൊലീ സ്സ്റ്റേഷൻ
പരിധിയിലുള്ളവരാണ്അപകടത്തിൽപെട്ടത്. പരുക്കേറ്റ
16 പേരെ ജൽപായ്ഗു രിആശുപത്രിയിലേക്ക്മാറ്റി. വാഹനം
പൊലീ സ്കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ
ഡ്രൈവർ രക്ഷപ്പെട്ടു .