പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് 3 മരണം

Spread the love

പത്തനംതിട്ട: വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്നും ഒഴുക്കിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് മരിച്ചത്.

വിവരം അറിഞ്ഞു ഓടിയെത്തിയ നാട്ടുകാർ കാറിലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പഴയ ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ കൂടുതൽ പേരുണ്ടോയെന്നറിയാൻ തിരച്ചിൽ പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *