65 കോടി സർക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ആർടിസി; സഹായവും തേടിയത് ജൂലൈ മാസത്തെ ശമ്പളം നൽകാൻ; പൂർത്തിയാകാതെ ജൂണിലെ ശമ്പള വിതരണം, വേണം 26 കോടി കൂടി
തിരുവനന്തപുരം: ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായമായി 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് 5ന് കൊടുക്കാനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്. ജൂൺ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. ജൂണിലെ ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണം.