സംസ്ഥാനത്ത് ആഗസ്റ്റ് 2 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത;

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത്ആഗസ്റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക്സാധ്യത. കേന്ദ്ര കാലവസ്ഥാ വകുപ്പ്
മുന്നറിയിപ്പ്നൽകി . കാര്‍മേഘം കണ്ട്തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍
സ്വീ കരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം
മുന്‍കരുതല്‍ സ്വീ കരിക്കുന്നതില്‍ നിന്നും വി ട്ടു നില്‍ക്കരുതെന്നും സംസ്ഥാന
ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത്
ഒഴിവാക്കണം. ജനലും വാതിലും അടച്ചി ടണം. ഗൃഹോപകരണങ്ങളുടെ
വൈദ്യുതി ബന്ധം വി ച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള
സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത്ടെറസിലോ ഉയരമുള്ള
സ്ഥലങ്ങളിലോ വൃ ക്ഷക്കൊമ്പി ലോ ഇരിക്കുന്നത്അപകടകരമാണ്. പട്ടം
പറത്തുന്നത്ഒഴിവാക്കണം.

അന്തരീക്ഷം മേഘാവൃ തമാണെങ്കി ല്‍, തുറസായസ്ഥലത്തും, ടെറസ്സിലും
കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ
ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകി ല്ല. മിന്നലേറ്റ ആളിന്ഉടന്‍ വൈദ്യ
സഹായം എത്തിക്കണം. ജലാശയത്തില്‍ മീന്‍ പി ടിക്കാനും കുളിക്കാനും
ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍
സുരക്ഷി തരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍
തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ക്ട തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര
ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *