പാർലമെന്റ് വളപ്പിൽ രാപകൽ സമരം തുടർന്ന് എംപിമാർ: മാപ്പുപറയില്ലെന്ന് നിലപാട് .

Spread the love

ന്യൂഡൽഹി∙ മാപ്പു പറഞ്ഞാല്‍ എംപി മാരുടെ
സസ്പെന്‍ഷന്‍ പി ന്‍വലി ക്കാമെന്ന പാര്‍ലമെന്‍ററി
കാര്യമന്ത്രി പ്രൽഹാദ്ജോഷി യുടെ ഉപാധി തള്ളി
പ്രതിപക്ഷം. സസ്പെന്‍ഡ്  ചെയ്യപ്പെട്ട എംപി മാരുടെ
രാപകല്‍ സമരം രണ്ടാം ദിവസത്തിലേക്കു കടന്നു.
വി ലക്കയറ്റവും ജിഎസ്ടി നിരക്കുമാറ്റവും ഉന്നയിച്ച്
വി .കെ. ശ്രീകണ്ഠന്‍ ലോക്സഭക്സയിലും എംപി മാരുടെ
സസ്പെന്‍ഷന്‍ ചൂണ്ടിക്കാട്ടി എളമരം കരീം
രാജ്യസഭയിലുംഅടിയന്തരപ്രമേയ നോട്ടിസ്  നൽകി .
ലോക്സഭക്സയിലെയും രാജ്യസഭയിലെയും 24 എംപി മാരാണ്
മൂന്നു ദിവസത്തിനിടെഅച്ചടക്കനടപടി നേരിട്ടത്.

അതിനിടെ, പ്ലക്കാർഡുകളുമായി സഭയുടെ
നടുത്തളത്തിലേക്ക്ഇറങ്ങില്ലെന്ന്ഉറപ്പു തന്നാൽ
ലോക്സഭക്സയിലെ 4 കോൺഗ്രസ്എംപി മാരുടെ
സസ്പെൻഷൻ പി ൻവലി ക്കാമെന്നു കേന്ദ്രസർക്കാർ
വ്യ ക്തമാക്കി. അതേസമയം, രാജ്യസഭയിൽ
സസ്പെൻഷൻ പി ൻവലി ക്കണമെങ്കി ൽ ഖേദം
പ്രകടിപ്പി ക്കണമെന്നാണു ചെ യർമാൻ എം.വെങ്കയ്യ
നായിഡുവി ന്റെ നിലപാട്. ലോക്സഭാം ക്സ ഗങ്ങളെഈ
സമ്മേളന കാലയളവി ലേക്കും രാജ്യസഭാംഗങ്ങളെ
ഇന്നുവരെയുമാണ്സസ്പെൻഡ്ചെ യ്തി ട്ടു ള്ളത്.

സ്പീ ക്കർ സമ്മതിച്ചാൽ സസ്പെൻഷൻ പി ൻവലി ക്കാൻ
സർക്കാർ തയാറാണെന്ന്പാർലമെന്ററികാര്യ
മന്ത്രി പ്രൽഹാദ്ജോഷി പറഞ്ഞു. പക്ഷേ, അവർ
പ്ലക്കാർഡുമായി സഭയുടെ നടുത്തളത്തിൽ വരില്ലെന്ന്
ഉറപ്പു തരണമെന്നും മന്ത്രി പറഞ്ഞു. സഭാചട്ടങ്ങൾ
ലംഘി ക്കുകയും സഭാധ്യക്ഷന്മാരോട്അപമര്യാദയായി
പെരുമാറുകയുംഅക്രമത്തിലേക്ക്നീങ്ങുകയും
ചെ യ്തതിനാലാണു സസ്പെൻഷൻ വേണ്ടിവന്നതെന്ന്
അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *