നാലംഗ സംഘം മാനിറച്ചിയുമായി പിടിയിൽ
തലപ്പുഴ: നാലംഗ സംഘം മാനിറച്ചിയുമായി പിടിയിൽ. വരയാൽ സ്വദേശികളായ എടമന മേച്ചേരി സുരേഷ് (42), എടമന ആലക്കണ്ടി പുത്തൻമുറ്റം മഹേഷ് (29), എടമന കൈതക്കാട്ടിൽ മനു (21), മാനന്തവാടി സ്വദേശി വാഴപറമ്പിൽ റിൻറോ (32) എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് റിപ്പോർട്ട്.
വനപാലകർ ചൊവ്വാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് വേട്ടസംഘം പിടിയിലായത്. 30 കിലോ മലമാനിന്റെ ഇറച്ചി, നാടൻ തോക്ക്, പ്രതികൾ സഞ്ചരിച്ച കാർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മൃഗവേട്ട ചെയ്ത് റിസോർട്ട് കേന്ദ്രീകരിച്ച് വില്പന നടത്തുന്നവരാണ് പ്രതികളെന്നും കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും പേര്യ റെയ്ഞ്ച് ഓഫീസർ എം.പി. സജീവ് പറഞ്ഞു.