ചില്ലറ മാറാൻ ലോട്ടറിക്കടയിൽ; നേരിട്ടു കാണാത്ത ടിക്കറ്റ്, സന്ധ്യയ്ക്ക് 75 ലക്ഷം!
തൊടുപുഴ∙ ഭാഗ്യം വരുന്ന ഒരു വഴി! നേരിട്ടു കാണാത്ത
ലോട്ടറിയിലൂടെ 75 ലക്ഷം! കുമാരമംഗലം വി ല്ലേജ്
ഇന്റർനാഷനൽ സ്കൂളിലെ ഹെൽത്ത്നഴ്സ്
കെ.ജി.സന്ധ്യമോൾക്കാണ്സ്ത്രീശക്തി ലോട്ടറിയുടെ
ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. ഫോണിൽ
പറഞ്ഞതനുസരിച്ച്എടുത്തുവച്ച ടിക്കറ്റിന്ഒന്നാം
സമ്മാനം ലഭിച്ചപ്പോൾഅതിന്റെഅവകാശിയെ
വി ളിച്ചറിയിച്ച്ടിക്കറ്റ്കൈമാറിയ മൂപ്പി ൽക്കടവ്
വെട്ടികാട്ലക്കി സെന്റർ ഉടമ സാജൻ തോമസും
സത്യസന്ധതയുടെ പ്രതീകമായി. കോട്ടയം മാന്നാനം
കുരിയാറ്റേൽ ശിവൻനാഥാണ്സന്ധ്യയുടെ ഭർത്താവ്.
മൂന്നു മാസം മുൻപ്സന്ധ്യ ചി ല്ലറ മാറാൻ
ലോട്ടറിക്കടയിൽ എത്തിയപ്പോഴാണ്ആദ്യമായി
സാജനെ പരിചയപ്പെടുന്നത്. അന്ന്ലോട്ടറി
ടിക്കറ്റെടുക്കുന്ന ശീലമില്ല. പി ന്നീടു വല്ലപ്പോഴും സാജൻ
ടിക്കറ്റ്എടുത്തു മാറ്റിവയ്ക്കും. അക്കാര്യം സന്ധ്യയെ
അറിയിക്കും. സമ്മാനം കി ട്ടിയാലും ഇല്ലെങ്കി ലും
ടിക്കറ്റിന്റെ പണം സന്ധ്യ കൃത്യമായി നൽകും.
ഇന്നലെയും സാജൻ വി ളിക്കുമ്പോൾഅത്ഒന്നാം
സമ്മാനത്തിന്റെ കാര്യം പറയാനാണെന്നു
കരുതിയതേയില്ല. കാരണം മാറ്റിവച്ച ടിക്കറ്റിന്റെ നമ്പർ
ഏതാണെന്നുപോലും സന്ധ്യ ശ്രദ്ധിച്ചി രുന്നില്ല. ഒന്നാം
സമ്മാനത്തിന്റെ വി വരം മഞ്ജു ലക്കി
സെന്ററിൽനിന്നാണ്സാജനെ വി ളിച്ചറിയിച്ചത്.