ആലപ്പുഴയിൽ പഞ്ചായത്ത് ജനസേവാ കേന്ദ്രത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: പഞ്ചായത്ത് ജനസേവാ കേന്ദ്രത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തില്‍ ഷിബുവിന്റെ ഭാര്യ രമ്യ(30) ആണ് തൂങ്ങി മരിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് രമ്യയെ കണ്ടെത്തിയത്
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുടുംബ വഴക്കാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമ്യയെ ജനസേവാകേന്ദ്രത്തിനുള്ളില് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.