സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി; കേരളത്തിൽ സ്ഥിരീകരിക്കുന്നത് ആദ്യമായി.
കൽപ്പറ്റ∙ സംസ്ഥാനത്ത്ആഫ്രിക്കന്‍ പന്നിപ്പനി
സ്ഥിരീകരിച്ചു. വയനാട്ടിലെ കണിയാരം
തവി ഞ്ഞാലി ലെ ഫാമിലാണു രോഗം കണ്ടെത്തിയത്.
പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു
ഭോപ്പാലി ലെഹൈ സെക്യൂരിറ്റിഅനിമല്‍ ഡിസീസ്
ലാബി ല്‍ സാംപി ള്‍ പരിശോധനയിലാണ്രോഗത്തിനു സ്ഥിരീകരണമായത്. രോഗ വ്യാ പനം
നിയന്ത്രിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ്നടപടികള്‍
തുടങ്ങി.
അടുത്തിടെ, മാനന്തവാടിക്കടുത്ത്സ്വകാര്യ
ഫാമുകളില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു.
ഇതിന്റെ കാരണംഅറിയാന്‍ ഫാം ഉടമകളില്‍ ഒരാള്‍
ജഡം കേരള വെറ്ററിനറിആന്‍ഡ്അനിമല്‍ സയന്‍സസ്
സര്‍വകലാശാലയ്ക്കു കീ ഴില്‍ പൂക്കോട്
പ്രവര്‍ത്തിക്കുന്ന വെറ്ററിനറിആശുപത്രിയില്‍
പോസ്റ്റുമോര്‍ട്ടത്തിനു വി ധേയമാക്കി. അപ്പോഴാണ്
പന്നിയുടെ മരണത്തിനു കാരണംആഫ്രിക്കന്‍
പന്നിപ്പനിയാണെന്ന സംശയമുണ്ടായത്. ഇക്കാര്യം
സര്‍വകലാശാലഅധികൃതര്‍ മൃഗസംരക്ഷണ
ഡയറക്ടറെക്ട അറിയിച്ചു. ഇതേത്തുടര്‍ന്നു
തിരുവനന്തപുരത്തുനിന്നു ചീ ഫ്ഡിസീസ്
ഇന്‍വെസ്റ്റിഗേറ്റിംഗ്ഓഫീസര്‍ ഡോ.മിനി ജോസിന്റെ
നേതൃത്വത്തില്‍ മാനന്തവാടിയില്‍ എത്തിയ സംഘമാണ്
സാംപി ള്‍ ശേഖരിച്ചു പരിശോധനയ്ക്കു ഭോപ്പാലി നു
അയച്ചത്.
വൈറസ് പരത്തുന്നതാണ് ആഫ്രിക്കൻ പന്നിപ്പനി. രോഗംസ്ഥിരീകരിച്ച ഫാമിനു ഒരു കി ലോമീറ്റര്‍ ചുറ്റളവി ലുള്ളപ്രദേശം ഇന്‍ഫെക്ഷന്‍ ഏരിയയാണ്. ഇന്‍ഫെക്ഷന്‍
ഏരിയയിലെ മുഴുവന്‍ വളര്‍ത്തുപന്നികളെയും
കൊല്ലേണ്ടിവരും. ആഫ്രിക്കന്‍ പന്നിപ്പനിക്കു
ഫലപ്രദമായ മരുന്ന്വി കസിപ്പി ച്ചി ട്ടില്ല.
മനുഷ്യ രിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നതല്ല
രോഗം. അതേസമയം നാട്ടിലി റങ്ങുന്ന കാട്ടു പന്നികള്‍
വൈറസ് വാഹകരാകുന്നതിന് സാധ്യത ഏറെയാണ്.
രോഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍
അതിര്‍ത്തി ചെ ക്പോസ്റ്റിലൂടെയുള്ളപന്നിക്കടത്ത്
വി ലക്കിയിട്ടു ണ്ട്. പന്നിമാംസ വ്യാ പാരികളില്‍
ബോധവത്കരണം നടത്തിവരികയാണ്.
രോഗബാധ തടയാൻ മുൻകരുതൽ നടപടി
സ്വീ കരിച്ചതായി മൃഗസംരക്ഷണ വകുപ്പ്അറിയിച്ചു.
പന്നികളെ ബാധിക്കുന്ന മാരകവും
അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ
വാക്സീ നോ ചി കി ത്സയോ ഇല്ലാത്തവൈറസ്
രോഗമായതിനാൽ മുൻകരുതൽ സ്വീ കരിക്കണം.
ഇതിനായി ബയോസെക്യൂരിറ്റി നടപടികൾ
കാര്യക്ഷമമാക്കി. ഫാമുകളുടെ പ്രവേശന
കവാടത്തിനുള്ളിലേക്ക്ആരെയും പ്രവേശിപ്പി ക്കരുത്. ഫാമുകൾഅണുവി മുക്തമാക്കാൻ നിർദേശം
നൽകി യിട്ടു ണ്ട്.
ഇന്ത്യയുടെ വടക്ക്കി ഴക്കൻ സംസ്ഥാനങ്ങളിലും
ബി ഹാറിലുംഈരോഗം റിപ്പോർട്ട്ചെ യ്തതായാണ്
മൃഗസംരക്ഷണ വകുപ്പി ന്റെഅറിയിപ്പ്.
രോഗനിയന്ത്രണ സംവി ധാനവും പ്രതിരോധ
കുത്തിവയ്പും ഇല്ലാത്തതിനാൽ രോഗം കണ്ടെത്തിയ
ഫാമുകളിലെ പന്നികളെ കൊന്നു കുഴിച്ചുമൂടുകയാണ്
രോഗ നിയന്ത്രണത്തിനുള്ളഏക മാർഗം.
അതേസമയം, ആഫ്രിക്കൻ പന്നിപ്പനിക്കെതിരെ
കോഴിക്കോട്ജില്ലയിൽ സുരക്ഷശക്തമാക്കാൻ വീ ണ്ടും
നിർദേശം. രാജ്യത്തിന്റെ വി വി ധ ഭാഗങ്ങളിൽ
പന്നിപ്പനി റിപ്പോർട്ട്ചെ യ്ത സാഹചര്യത്തിലാണു
ജില്ലയിൽ പ്രതിരോധനടപടികൾ ശക്തമാക്കുന്നതെന്ന്
ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.ഗോപകുമാർ
പറഞ്ഞു. രോഗവ്യാ പനം തടയാൻ ഫലപ്രദമായയ
വാക്സീ നോ ചി കി ത്സയോ ഇതുവരെ ലഭ്യമായിട്ടില്ല.
ഇതിനാൽ ബയോ സെക്യൂരിറ്റി നടപടികൾ
ശക്തമാക്കാനാണു നിർദേശം നൽകി യിരിക്കുന്നത്.
ജില്ലയിലെ പന്നിവളർത്തൽകേന്ദ്രങ്ങളിലെ പന്നികളിൽ
രോഗലക്ഷണമോഅസ്വാഭാവി ക മരണമോസംഭവി ക്കുന്നുണ്ടോയെന്ന്ജാഗ്രത പുലർത്തണം.
ഇത്തരം സംഭവമുണ്ടായിട്ടു ണ്ടെങ്കി ൽ ഉടൻ
പഞ്ചായത്തിലെ വെറ്ററിനറി സർജനെഅറിയിക്കണം.
പന്നികർഷകർക്ക്ആവശ്യമായ ജാഗ്രതാ നിർദേശങ്ങൾ
നൽകാൻ ഓരോ പ്രദേശത്തെയും വെറ്ററിനറി
സർജന്മാരോട്ആവശ്യപ്പെട്ടിട്ടു മുണ്ട്.ജൈവസുരക്ഷാ
നടപടികൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി
ഫാമുകളിലേക്ക്ആരെയും പ്രവേശിപ്പി ക്കരുത്. ഫാമുകൾഅണുവി മുക്തമാക്കുകയും വേണം.
പ്രതിരോധ നടപടികൾ ശക്തമാക്കിയെന്നു മന്ത്രി
ആഫ്രിക്കൻ പന്നിപ്പനിയെക്കുറിച്ച്ആശങ്ക വേണ്ടെന്നും
പ്രതിരോധ നടപടികൾ ശക്തമാക്കിയെന്നും മന്ത്രി
ജെ.ചി ഞ്ചുറാണിഅറിയിച്ചി രുന്നു. പന്നികളെ
ബാധിക്കുന്ന മാരകവുംഅതിസാംക്രമികവുമായ ഒരു
വൈറസ്രോഗമാണ്ആഫ്രിക്കൻ പന്നിപ്പനിഅഥവാ
ആഫ്രിക്കൻസ്വൈൻ(swine fever) ഫീവർ. എന്നാൽ
മനുഷ്യ രിലോ പന്നികളൊഴികെയുള്ളമറ്റു
ജന്തുവർഗങ്ങളിലോഈരോഗം ഉണ്ടാകുന്നില്ല.
ഫലപ്രദമായ വാക്സീ നോ ചി കി ത്സയോ ഇല്ലാത്ത
രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ
പ്രധാനമാണ്. ഈരോഗബാധ ഇന്ത്യയുടെ
വടക്കുകി ഴക്കൻ സംസ്ഥാനങ്ങളിലും ബി ഹാറിലും
റിപ്പോർട്ട്ചെ യ്യപ്പെട്ടതായി കേന്ദ്ര മൃഗസംരക്ഷണ
വകുപ്പി ൽ നിന്ന്അറിയിപ്പ്ലഭിച്ചി ട്ടു ണ്ട്. രോഗം വരാതെ
തടയുന്നതിനായി സംസ്ഥാനത്ത്ബയോ സെക്യൂരിറ്റി
നടപടികൾ കാര്യക്ഷമമാക്കാനാണ്കേന്ദ്രം
നിർദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നിർദേശിച്ചി ട്ടു ള്ളആഫ്രിക്കൻസ്വൈൻ
ഫീവർആക‍്ഷൻ പ്ലാൻ പ്രകാരം നടപടികൾ
സ്വീ കരിക്കാൻ എല്ലാ ജില്ലാ മൃഗസംരക്ഷണം
ഓഫിസർമാർക്കുംഅതോടൊപ്പം സംസ്ഥാനത്തെഎല്ലാ
രോഗ നിർണയസ്ഥാപനങ്ങൾക്കുംആവശ്യമായ
മുൻകരുതൽ നടപടികൾ സ്വീ കരിക്കാൻ നിർദേശം
നൽകി . സംസ്ഥാനത്തെഎല്ലാ പന്നി ഫാമുകളിലബയോ സെക്യൂരിറ്റി, മാലി ന്യനിർമാർജനം എന്നിവ
കാര്യക്ഷമമാക്കാനും ഫാം ഉടമസ്ഥർക്കും സർക്കാർ
ഫാമിലെ ഉദ്യോഗസ്ഥർക്കും ബോധവൽക്കരണം
നടത്തും.
സംസ്ഥാനത്ത്ഏതെങ്കി ലും പ്രദേശത്ത്രോഗബാധ
സംശയിച്ചാൽ വി വരങ്ങൾഅറിയിക്കുവാൻ
കുടപ്പനക്കുന്ന്അനിമൽ ഡിസീസ്കൺട്രോൾ
പ്രോജക്ടി ൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനസജ്ജമാക്കി. ഫോൺ: 0471 2732151.