കണ്ണിൽ നിന്നു 12 സെന്റീമീറ്റർ വലുപ്പമുള്ള വിരയെ പുറത്തെടുത്തു; കാസർകോട് സ്വദേശിക്ക് സംഭവിച്ചത് ഇങ്ങനെ..
കാഞ്ഞങ്ങാട്: യുവാവി ന്റെ കണ്ണിൽ നിന്നു 12 സെന്റീമീറ്റർ വലുപ്പമുള്ള
വി രയെ പുറത്തെടുത്തു. കാസർകോട്പള്ളിക്കര സ്വദേശിയുടെ കണ്ണിൽ
നിന്നാണ് 12 സെമി നീളമുള്ള വി രയെ പുറത്തെടുത്തത്. സൂപ്പർമാർക്കറ്റ്
ജീ വനക്കാരനായ ഇദ്ദേഹത്തിന് ദിവസങ്ങളായി കണ്ണിന്അസ്വസ്ഥതയും
ചുവപ്പും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞദിവസം രാത്രി വേദന കലശലായി.
നേത്ര രോഗ വി ദഗ്ധ ഡോ. ത്രേസ്യാമ്മ ജോസാണു ശസ്ത്രക്രി യയിലൂടെ വി രയെപുറത്തെടുത്തത്.
നേത്ര ശസ്ത്രക്രി യ വി ദഗ്ധൻഗ്ധ ഡോ. കുര്യൻ ജോസ്ഓൺലൈൻ വഴി വേണ്ട
നിർദേശങ്ങൾ നൽകി . ഈച്ചയുടെ കടിയേൽക്കുന്നതിലൂടെ ആണ്ഈവി ര
മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. പി ന്നീട്ഇവ രക്തത്തിലൂടെ
സഞ്ചരിക്കും. 6 മാസം കൊണ്ട് വിരയുടെ വളർച്ച പൂർണമാകും. പി ന്നീട്
മനുഷ്യ ശരീരത്തിലെ തൊലി യുടെ പുറം പാളിയിലൂടെ ഇവ സഞ്ചരിക്കും.
കണ്ണിന്റെ ക്ലേര വഴി ഇവ സഞ്ചരിക്കുമ്പോൾ കാണാൻ കഴിയും. രക്തപരിശോധന വഴിയും കണ്ണിൽ കൂടി സഞ്ചരിക്കുമ്പോഴുമാണ് വിരയുടെ
സാന്നിധ്യം ശരീരത്തിൽ തിരിച്ചറിയുന്നത്. 17 വർഷം വരെ ഇവ മനുഷ്യ
ശരീരത്തിൽ നിലനിൽക്കും. രക്തത്തിൽ ഇവ പെറ്റു പെരുകുകയും ചെ യ്യും.
ശരീരത്തിലുള്ള വി രകളെ ഇല്ലാതാക്കാൻ രോഗിക്ക് മരുന്ന് നൽകുമെന്നും ഡോ. ത്രേസ്യാമ്മ ജോസ് പറഞ്ഞു.