‘ഉന്നതതല ഗൂഢാലോചന; മുഖ്യമന്ത്രി ഭീരു’: ശബരിയുടെ അറസ്റ്റിനെതിരെ കോൺഗ്രസ്.
തിരുവനന്തപുരം/കൊച്ചി ∙ യൂത്ത്കോൺഗ്രസ്സംസ്ഥാന
വൈസ്പ്രസിഡന്റും മുൻ എംഎൽഎയുമായ
കെ.എസ്.ശബരീനാഥനെ പൊലീ സ്അറസ്റ്റു ചെ യ്തതിനു
പി ന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന്കോൺഗ്രസ്.
ജാമ്യാപേക്ഷപരിഗണിക്കുന്നതിനിടെ കോടതിയെ
കബളിപ്പി ച്ചാണ്അറസ്റ്റു രേഖപ്പെടുത്തിയത്. സാക്ഷി യായി വി ളിപ്പി ച്ചയാളെ ചോദ്യം ചെ യ്യൽ
പോലുമില്ലാതെയാണ്അറസ്റ്റു ചെ യ്തതെന്നും നേതാക്കൾ
ആരോപി ച്ചു.
അധികാരവും പൊലീ സും ഉള്ളതിനാൽ എന്തും
ചെ യ്യാമെന്ന ധാർഷ്ട്യമാണെന്ന്പ്രതിപക്ഷനേതാവ്
വി .ഡി.സതീശൻആരോപി ച്ചു. വ്യാ ജഅറസ്റ്റാണ്
ശബരിയുടേതെന്ന്ഷാഫി പറമ്പി ൽ പ്രതികരിച്ചു.
മുഖ്യ മന്ത്രി ഭീരുവാണ്. കരിങ്കൊടിയെപ്പോലും ഭയക്കുന്ന
ആളാണെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു
സർക്കാരും പൊലീ സും എൽഡിഎഫ്കൺവീ നറുമാണ്
ശബരീനാഥിനെതിരെ ഗൂഢാലോചന നടത്തിയതെന്ന്
ഹൈബി ഈഡൻ എംപി . വി മാനത്തിൽ ജയരാജൻ രണ്ടു
യൂത്ത്കോൺഗ്രസ്പ്രവർത്തകരെ തള്ളിയിടുന്നതിന്റെ
വി ഡിയോ വ്യ ക്തമാണ്. അതുകൊണ്ടു തന്നെ
എൽഡിഎഫ്കൺവീ നർക്കെതിരെ കേസെടുക്കണം.
ശബരീനാഥനെഅറസ്റ്റു ചെ യ്തതിനെതിരായ പ്രക്ഷോഭം
സംബന്ധിച്ച പ്രഖ്യാ പനം നടത്തേണ്ടത്യൂത്ത്കോൺഗ്രസ്
പ്രസിഡന്റാണെന്നുംഅദ്ദേഹം പറഞ്ഞു.
ഇ.പി .ജയരാജൻ മുഖ്യ മന്ത്രിയുടെ ഗുണ്ടയാണോ എന്നു
വ്യ ക്തമാക്കണം. അതോ മുഖ്യ മന്ത്രിയുടെ സുരക്ഷാ
ഓഫിസറാണോ എന്നു പറയണം. എൽഡിഎഫ്
കൺവീ നർ കേരളത്തിന്റെ ഉപമുഖ്യ മന്ത്രി ചമഞ്ഞു
കാര്യങ്ങൾ ചെ യ്യുകയാണ്. ഇന്നത്തെരാഷ്ട്രീയ
സാഹചര്യങ്ങൾ ചർച്ച ചെ യ്യാതെ വഴിതിരിച്ചു വി ടാനുള്ള
തന്ത്രത്തിന്റെ ഭാഗമാണ്ഇന്നുണ്ടായിരിക്കുന്നഅറസ്റ്റ്.
ഏവി യേഷൻ നിയമംഅനുസരിച്ചു രണ്ടാഴ്ച വി മാനയാത്രാ
വി ലക്ക്എന്ന തീരുമാനം യൂത്ത്കോൺഗ്രസ്
പ്രവർത്തകർഅംഗീകരിച്ചി ട്ടു ണ്ട്. ജയരാജന്എങ്ങനെ
യാത്ര ചെ യ്യാനുമുള്ളസ്വാതന്ത്ര്യമുണ്ട്. മുഖ്യ മന്ത്രിയും
കേരളത്തിലെ മന്ത്രിമാരും സിപി എമ്മും ഇൻഡിഗോ
എയർലൈൻ ബഹിഷ്കരി ഷ്ക ക്കുമോ എന്നു
വ്യ ക്തമാക്കണമെന്നുംഅദ്ദേഹംആവശ്യപ്പെട്ടു .
വി മാനത്തിൽ മുഖ്യ മന്ത്രിക്കെതിരെ നടന്ന
പ്രതിഷേധത്തിൽ കോൺഗ്രസ്പ്രവർത്തകരെആക്രമിച്ച
ഇ.പി .ജയരാജനെതിരെ കേസെടുക്കണമെന്നുഹൈബി
ഈഡൻ കഴിഞ്ഞദിവസംആവശ്യപ്പെട്ടിരുന്നു. ജയരാജനു യാത്രാ വി ലക്കു വന്നതോടെഅദ്ദേഹം
കുറ്റക്കാരനാണെന്നു തെളിഞ്ഞെന്നും എഫ്ഐആർ
റജിസ്റ്റർ ചെ യ്യാൻ തയാറാകണം എന്നുമാണ്ആവശ്യം.
ഇപി യൂത്ത്കോൺഗ്രസ്പ്രവർത്തകരെ വി മാനത്തിൽ
കയ്യേറ്റം ചെ യ്യാൻ ശ്രമിച്ചു എന്നു കാണിച്ച്ഹൈബി
ഈഡൻ പരാതി നൽകി യിരുന്നു. ഇതേ തുടർന്നാണ്
ആഭ്യന്തര മന്ത്രാലയംഅന്വേഷണ സമിതിയെ
നിയോഗിച്ചതും ജയരാജനെതിരെ യാത്രാ വി ലക്കിന്
ഉത്തരവി ട്ടതും.