മങ്കി പോക്‌സ്; കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

Spread the love

മങ്കി പോക്‌സ്; കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

കൊച്ചി:കേരളത്തില്‍ മങ്കി പോക്‌സ് സ്ഥരീകരിച്ച സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. രോഗി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും കൊല്ലത്തും സംഘം ഇന്നലെ സന്ദര്‍ശനം നടത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര സംഘം ഡല്‍ഹിയിലേക്ക് മടങ്ങും. വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിക്കും.
സംസ്ഥാനത്ത് മുന്‍ കരുതലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചു. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് വിദഗ്ദ ചികിത്സ ഹെല്‍പ്പ് ഡെസ്‌ക് ഉറപ്പാക്കും. അതേസമയം, ചികിത്സയിലുള്ള രോഗിയുടെ റൂട്ട് മാപ്പിന്റെ അടിസ്ഥനത്തില്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര സംഘം ആരോഗ്യമന്ത്രിയെ കാണുക. നിലവിലെ ചികിത്സ രീതി സംഘം വിലയിരുത്തിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രന്‍, എന്‍ സി ഡി സി ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡോ. അരവിന്ദ് കുമാര്‍, ഡോ. അഖിലേഷ് എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ജൂലൈ 12ന് യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് ജൂലൈ 14ന് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *