സിറോ മലബാർ സഭയുടെ എറണാകുളം–അങ്കമാലി അതിരൂപതയിലെ ഭൂമി കൈമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

Spread the love

തിരുവനന്തപുരം: സിറോ മലബാർ സഭയുടെ എറണാകുളം–അങ്കമാലി അതിരൂപതയിലെ ഭൂമി കൈമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കാനോന്‍ നിയമവും അതിരൂപതാചട്ടങ്ങളും പാലിച്ച് കൂടിയാലോചനകള്‍ നടത്തിയാണ് ഭൂമിയിടപാട് നടത്തിയത്. അതിനാല്‍ ഇടപാട് നിയമവിരുദ്ധമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭൂമി കൈമാറ്റത്തിൽ സർക്കാർ സ്ഥലം ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിനെതിരെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ഭൂമി വാങ്ങിയവര്‍ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. അതുകൊണ്ടുതന്നെ ഇടപാട് സുതാര്യമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് അന്വേഷണത്തിലെ വിവരങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *