കോട്ടയം സബ് ജയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിലായി
കോട്ടയം :കോട്ടയം സബ് ജയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിലായി.റിമാൻഡിൽ കഴിയവേ ജയിൽ ചാടിയ ബിനുമോനെയാണ് വീടിന് സമീപത്തു നിന്നും പിടികൂടിയത്.
കോട്ടയം നഗരമധ്യത്തിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിട്ട കേസിലെ പ്രതിയാണ് ഇയാൾ
ഇന്ന് രാവിലെ അഞ്ചരയോടെ ബിനുമോനെ സെല്ലിൽ നിന്നും പുറത്തേയ്ക്കിറക്കിയ പ്പോഴാണ് ഇയാൾ ജയിൽ ചാടിയത്.
അടുക്കള ഭാഗത്ത് എത്തിച്ച പ്രതി ഇവിടെ പലക സ്ഥാപിച്ച ശേഷം പുറത്തേയ്ക്കു ചാടുകയായിരുന്നു. നാളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും