ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷി ൻസോ ആബേ അന്തരിച്ചു. വെടിയേറ്റ്
ഗുരുതരാവസ്ഥയിൽ ചി കി ത്സയിലായിരുന്നു. ജപ്പാനിലെ മുൻ നാവി ക സേന
അംഗമായിരുന്ന ആളാണ്ഷി ൻസോ ആബേയ്ക്ക്നേരെ വെടിയുതിർത്തത്.
ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടു ണ്ട്. 2006ലാണ്ആബെ ആദ്യമായി ജപ്പാന്റെ
പ്രധാനമന്ത്രിയാകുന്നത്. ഒരു വർഷം അതു തുടർന്നു. 2012ൽ വീ ണ്ടും
പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. ഈസമയങ്ങളിലെല്ലാം
എൽഡിപി യുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ൽ പ്രതിപക്ഷ
നേതാവായും 2005 മുതൽ 2006 വരെ ചീ ഫ്കാബി നറ്റ്സെക്രട്ടറിയായും
പ്രവർത്തിച്ചു. ജപ്പാന്റെ അധോസഭയായ ഹൗസ്ഓഫ്റപ്രസന്റേറ്റിവ്സിലേക്ക്
ആദ്യമായി 1993ലാണ്ആബെ തിരഞ്ഞെടുക്കപ്പെടുന്നത്. പി ന്നീട്നിർണായക
സ്ഥാനത്തെത്തുന്നത് 2005ൽ ചീ ഫ്കാബി നറ്റ്സെക്രട്ടറിയായതോടെയാണ്.
തൊട്ടടുത്തവർഷം ഡിസംബറിൽ എൽഡിപി പ്രസിഡന്റും ജപ്പാന്റെ
പ്രധാനമന്ത്രിയുമായി. ഒരു വർഷത്തിനിപ്പുറം ആരോഗ്യപരമായ
കാരണങ്ങളാൽ അദ്ദേഹം പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു.
2012ൽ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം എൽഡിപി യിലെ
ഷി ഗേരു ഇഷി ബയെ തോൽപി ച്ച്വീ ണ്ടും പാർട്ടി അധ്യക്ഷനായി. തൊട്ടടുത്ത
വർഷം നടന്ന പൊതു തിരഞ്ഞെടുപ്പി ൽ വൻ വി ജയമാണ്എൽഡിപി
സ്വന്തമാക്കിയത്. 2014ലും 2017ലുംഈവി ജയം തുടർന്നതാണ്ജപ്പാനിൽ
ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരിക്കാൻ ആബെയെ സഹായിച്ചത്.
2020 ഓഗസ്റ്റിൽ ആരോഗ്യനില വീ ണ്ടും മോശമായതോടെ രാജിവയ്ക്കേണ്ടി
വന്നു. വീ ണ്ടും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ
സജീ വമാകുന്നതിനിടെയായിരുന്നു വെടിയേറ്റത്.