ഹിമാചലി ൽ കനത്തമഴ; മേഘവി സ്ഫോടനം, മിന്നൽപ്രളയം: ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
ഷിം ല∙ ഹിമാചല്‍ പ്രദേശിലെ കുളുവി ല്‍
മേഘവി സ്ഫോടനത്തെതുടർന്നുണ്ടായ കനത്തമഴയിൽ
ഗ്രാമങ്ങൾ ഒറ്റപ്പെട്ടു . പലയിടത്തും ഉരുള്‍പൊട്ടല്‍
ഉണ്ടായതായി റിപ്പോര്‍ട്ടു കളുണ്ട്. കുളു ജില്ലയിലെ മലാന, മണികരൺഗ്രാമങ്ങളാണ്ഒറ്റപ്പെട്ടത്. ഒരു സ്ത്രീ
മരിച്ചതായും 6 പേരെ വെള്ളപ്പാച്ചി ലി ല്‍ പെട്ട്
കാണാതായതായും ദേശീയ മാധ്യമം റിപ്പോർട്ട്ചെ യ്തു . ഇന്നു രാവി ലെയായിരുന്നു കുളുവി ല്‍ മേഘ
വി സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും
ഉയരാനാണ്സാധ്യത.
ചലാല് മേഖലയിലാണ്ആറുപേർ ഒഴുകി പോയത്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മണികരൺതാഴ്
വരയില്‍ മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു.
രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും മലാനയിലെ
ജലവൈദ്യുത നിലയത്തിൽ കുടുങ്ങിയ 25ൽഅധികം
ജീ വനക്കാരെ സുരക്ഷി തമായി ഒഴിപ്പി ച്ചുവെന്നും
അധികൃതർഅറിയിച്ചു. ഹിമാചല്‍ പ്രദേശിൽ കനത്തമഴ
തുടരുകയാണ്. ഷിം ലയിൽ ദാലി മേഖലയിൽ
ഇന്നലെയുണ്ടായ മണ്ണിടിച്ചി ലി ൽ ഒരു പെൺകുട്ടി
മരിച്ചി രുന്നു. ചി ല വാഹനങ്ങളും മണ്ണിനടിയിൽ
കുടുങ്ങിയിട്ടു ണ്ട്.