കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
മാനന്തവാടി: വയനാട്കബനിപ്പുഴയിൽ തലയില്ലാത്തഅജ്ഞാത മൃതദേഹം
കണ്ടെത്തി. ചങ്ങാടക്കടവ്പാലത്തിന്സമീപം ആണ്മൃതദേഹം
കണ്ടെത്തിയത്. ഇന്ന്രാവി ലെയോടെയാണ്ഏകദേശം മുപ്പത്തി അഞ്ച്വയസ്
തോന്നിക്കുന്ന യുവാവി ന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
ഫയര്‍ഫോഴ്സും പോലീ സും ചേര്‍ന്ന്മൃതദേഹം കരയ്ക്ക്എത്തിച്ചു. സമീപത്ത്
നിന്ന്കുടയും ചെ രുപ്പും ലഭിച്ചി ട്ടു ണ്ട്. പാലത്തിന്റെ കൈവരിയില്‍ കയറും
കണ്ടെത്തി. തലയില്ലാതെ കണ്ടെത്തിയ മൃതദേഹത്തിന്ദിവസങ്ങളുടെ
പഴക്കമുണ്ട്. കറുത്തപാന്റും ഷര്‍ട്ടു മാണ്ധരിച്ചി രിക്കുന്നത്. ഇടതു കാലി ന്
പരിക്കേറ്റിട്ടു ണ്ട്. ചങ്ങാടക്കടവ്പാലത്തിന്റെ കൈവരിയില്‍ തൂങ്ങി കി ടക്കുന്ന
നിലയില്‍ കയറും കണ്ടെത്തി.
തൂങ്ങി മരിച്ച മൃതദേഹത്തിന്റെ പഴക്കം കാരണം തല അറ്റ്പോയതാണോ
എന്നാണ്പോലീ സിന്റെ പ്രാഥമിക നിഗമനം. മാനന്തവാടി പൊലീ സ്
ഇന്‍സ്പെക്ടര്‍ക്ട അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ്
നടപടികള്‍. ഇന്‍ക്വസ്റ്റ്നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമെ
മരണകാരണം വ്യ ക്തമാകുകയുള്ളു എന്ന്മാനന്തവാടി പൊലീ സ്അറിയിച്ചു.
അതേസമയം പനമരം പൊലീ സ്സ്റ്റേഷനില്‍ ഒരാളെ കാണാതായതായി
കേസുണ്ട്. എന്നാല്‍ പനമരം പൊലീ സും ബന്ധുക്കളും എത്തി നടത്തിയപരിശോധനയില്‍ കാണാതായ ആളല്ലെന്ന്സ്ഥിരീകരിച്ചി ട്ടു മുണ്ട്.