ഓൺലൈനിൽ ബുക്ക്ചെ യ്ത ബാഗ് വന്നു; തുറന്നു നോക്കിയപ്പോൾ പഴ്സ് ,ഴ്സ് പണം, എടിഎം കാർഡ്; സംഭവത്തിന്പി ന്നിലെ കഥ ഇങ്ങനെ
തൃക്കരിപ്പൂർ: ഓൺലൈനിൽ ബുക്ക്ചെ യ്ത ബാഗ്തുറന്നു മുക്കിയപ്പോൾ
അതിനുള്ളിൽ വലി യ തരം പഴ്സ് . പഴ്സ് തുറന്നപ്പോൾ കണ്ടത്അകത്ത്പണവും
എടിഎം കാർഡ്ഉൾപ്പെടെയുള്ള രേഖകളും. വീ ട്ടു കാർ അന്തംവി ട്ടു . പി ന്നീട്
അന്വേഷണം നടത്തി ഉടമയെ കണ്ടെത്തി. തൃക്കരിപ്പൂർ പൂച്ചോലി ലെ
ടി.സഹലി ന്റെ വീ ട്ടിലാണു സംഭവം. സഹോദരിക്കു വേണ്ടി സഹൽ
ഒൺലൈനിൽ ബാഗിന്ഓർഡർ നൽകി . ഇന്നലെ ബാഗ്കയ്യിലെത്തി. തുറന്നു
നോക്കിയപ്പോഴാണ്പഴ്സും അതിനകത്തു പണവും രേഖകളും കണ്ടെത്തിയത്.
തുടർന്നു പൊലീ സിൽ ബന്ധപ്പെട്ടു . തൽക്കാലം കയ്യിൽ വയ്ക്കാനായിരുന്നു
നിർദേശം. പി ന്നീട് വീട്ടുകാർ എടിഎം കാർഡുമായി ബന്ധപ്പെട്ട ബാങ്കി ന്റെ
ശാഖയിൽ ചെ ന്നു. പരിശോധനയിൽ എടിഎം കാർഡ്ഉടമയുടെ ഫോൺ നമ്പർ
ലഭ്യമായി. ജമ്മു കശ്മീ രിലെ ഒരു സ്ത്രീയാണ്ഉടമ. നിലവി ൽ ഡൽഹിയിൽ
ജോലി ചെ യ്യുന്ന സ്ത്രീ, പഴ്സും രേഖകളും അവരുടേതാണെന്നുസ്ഥിരീകരിച്ചു.
പണം അക്കൗണ്ടിൽ നിക്ഷേപി ക്കാനും പഴ്സും മറ്റു രേഖകളും കൊറിയർ വഴി
അയക്കാനും അവരുടെ ആവശ്യപ്രകാരം സഹൽ തീരുമാനിച്ചു. ആറായിരം രൂപയുണ്ടായിരുന്നു.
പണം വേണ്ടെന്നു പറഞ്ഞെങ്കി ലും അക്കൗണ്ടിൽ നിക്ഷേപി ച്ചു. അവരുടെ പഴ്സ്
സഹലി നു കി ട്ടിയ ബാഗിൽ വന്നു പെട്ടതിനു പി ന്നിലെ സംഭവം അവർ
വി വരിച്ചതിങ്ങിനെ: ഈബാഗ്ആദ്യം വാങ്ങിയത്അവരായിരുന്നു. ഓർഡർ
ചെ യ്ത പ്രകാരമുള്ള ബാഗല്ലെന്നു തോന്നിയതിനാൽ തിരികെ അയച്ചു. പക്ഷേ,
കയ്യിലുണ്ടായിരുന്ന പഴ്സ് അതിനകത്തു പെട്ടത്അറിഞ്ഞില്ല. നഷ്ടപ്പെട്ട
രേഖകൾക്കും മറ്റുമുള്ള തിരച്ചി ലി ൽ നിരാശയോടെ ഇരിക്കുമ്പോഴാണ്
നിനച്ചി രിക്കാതെ സന്തോഷം പകരുന്ന വി ളി വന്നതെന്ന്അവർ സഹലി നോടു പറഞ്ഞു.