ബ്യൂട്ടിപാര്‍ലറില്‍ പോയി ഒരുങ്ങും, പിന്നെ പുനർവിവാഹം; പുരുഷന്മാരെ കബളിപ്പിച്ച് സ്വത്തും സ്വർണവുമായി മുങ്ങുന്ന സ്ത്രീ പിടിയിൽ

Spread the love

ചെ ന്നൈ: പുനർവി വാഹത്തിന്ശ്രമിക്കുന്ന പുരുഷന്മാരെ വി വാഹം കഴിച്ച്
സ്വത്തും സ്വർണവും കവർന്നെടുത്ത്മുങ്ങുന്ന സ്ത്രീ പി ടിയിൽ. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ സുകന്യയാണ് (54) അറസ്റ്റിലായത്.
വി വാഹിതരായ രണ്ടു പെണ്‍മക്കളുടെ അമ്മയായ ഇവര്‍ആവഡി സ്വദേശിയെ
വി വാഹം കഴിക്കുന്നതിനു മുന്‍പ്  സേലത്തു   ജോലാര്‍പേട്ടയിലും സമാന തട്ടിപ്പ് നടത്തിയിരുന്നു.

സ്വകാര്യ കമ്പനിയില്‍ മാനേജരായ ആവഡി സ്വദേശി ഗണേഷി നു (35)
മുന്നില്‍, ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപമുള്ള പുത്തൂര്‍ സ്വദേശിയായ
ശരണ്യയെന്നായിരുന്നു വരനും കുടുംബത്തിനും ബ്രോക്കര്‍
പരിചയപ്പെടുത്തിയത്. കഴിഞ്ഞവർഷം ശരണ്യയും ഗണേഷും തമ്മിലുള്ള
വി വാഹംആഘോഷമായി നടന്നു. ആറു വര്‍ഷത്തിലേറെ നീണ്ട
തിരച്ചി ലി നൊടുവി ല്‍ കി ട്ടിയ മരുമകള്‍ക്കു 25 പവന്‍ സ്വര്‍ണമാണു
ഗണേഷി ന്റെ അമ്മ ഇന്ദ്രാണി സമ്മാനിച്ചത്.

വൈകാതെ ഗണേഷി ന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ
ഏറ്റെടുത്തു. ശമ്പളം മുഴുവന്‍ ഏല്‍പ്പി ക്കണമെന്ന ശരണ്യയുടെ നിര്‍ബന്ധത്തെ
തുടര്‍ന്നു ദമ്പതികള്‍ തമ്മില്‍ തെറ്റി. പി റകെ ഗണേഷി ന്റെ പേരിലുള്ള സ്വത്ത്
ആവശ്യപ്പെട്ട്ശരണ്യ ഇന്ദ്രാണിയുമായി വഴക്കുണ്ടാക്കി. സ്വത്ത്എഴുതി
നല്‍കാന്‍ ഗണേഷ്തയാറായെങ്കി ലുംആധാര്‍ കാര്‍ഡ്നല്‍കാതെ ശരണ്യ
കബളിപ്പി ച്ചു. സംശയം തോന്നിയ ഇന്ദ്രാണി, ശരണ്യയെ വീ ട്ടില്‍നിന്ന്
ഇറക്കിവി ട്ട ശേഷം പൊലീ സില്‍ പരാതി നല്‍കി .

പൊലീ സ്നടത്തിയ അന്വേഷണത്തില്‍ മുന്‍പു മൂന്നുതവണ ശരണ്യ വി വാഹം
കഴിച്ചതായി കണ്ടെത്തി. തിരുപ്പതി പുത്തൂരില്‍ ഭര്‍ത്താവും വി വാഹിതരായ
പെണ്‍മക്കളുമുള്ള ഇവരുടെ യഥാര്‍ഥ പേരു സുകന്യയെന്നാണെന്നും പൊലീ സ്
പറയുന്നു. 11 വര്‍ഷം മുന്‍പു വീ ടുവി ട്ട ഇവര്‍ സേലം സ്വദേശിയെയാണു പി ന്നീട്
വി വാഹം കഴിച്ചത്. ഇയാളുടെ സ്വര്‍ണവും പണവുമായി മുങ്ങിയ ശേഷം ജോലാര്‍പേട്ടയിലെ റെയില്‍വേ കന്റീന്‍ നടത്തിപ്പുകാരന്റെ ഭാര്യയായി .

കോവി ഡ്സമയത്ത്അമ്മയെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞ്
ജോലാര്‍പേട്ടയില്‍നിന്നു മുങ്ങി, ചെ ന്നൈയിലെത്തി ഗണേഷി ന്റെ വധുവായി.
ബ്രോക്കര്‍മാര്‍ വഴി പുനര്‍വി വാഹത്തിനൊരുങ്ങുന്ന പുരുഷന്‍മാരെ
കണ്ടെത്തിയായിരുന്നു തട്ടിപ്പ്. പെണ്ണുകാണലി നു മുന്‍പു ബ്യൂ ട്ടി പാര്‍ലറില്‍
പോയി നന്നായി ഒരുങ്ങിവരുന്ന സുകന്യയെ കണ്ടവര്‍ക്കെല്ലാം ഇഷ്ടപ്പെടുകയും
ചെ യ്തു . വി വാഹ സമയത്ത്സമ്മാനമായി ലഭിക്കുന്ന സ്വര്‍ണവും
ഭര്‍ത്താക്കന്‍മാരുടെ പണവും മോഹിച്ചായിരുന്നു തട്ടിപ്പെന്നാണ് മൊഴി .

 

Leave a Reply

Your email address will not be published. Required fields are marked *