‘സ്ത്രീധനവും പുത്തൻ ബൈക്കും വേണം’; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻഅറസ്റ്റിൽ
ഓയൂർ(കൊല്ലം) ∙ വി വാഹ നിശ്ചയം കഴിഞ്ഞയുവതി
ആത്മഹത്യ ചെ യ്ത സംഭവത്തിൽ പ്രതിശ്രുത വരൻ
അറസ്റ്റിൽ. പുത്തൂർ പാങ്ങോട്മനീഷ്ഭവനിൽ
അനീഷി നെയാണ് (25) അറസ്റ്റ്ചെ യ്തത്. ഓടനാവട്ടം
മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രി ൽ
27 ന്വീ ട്ടിലെ കി ടപ്പു മുറിയിൽ തൂങ്ങിമരിച്ച
സംഭവത്തിലാണ്അറസ്റ്റ്. യുവതിയുമായി
പ്രണയത്തിലായിരുന്നഅനീഷ്ബന്ധുക്കൾക്കൊപ്പം
എത്തിയാണ്വി വാഹാലോചന നടത്തിയത്.
സാമ്പത്തികമായി ബുദ്ധിമുട്ടു ള്ളതിനാൽ ഉടൻ വി വാഹം
നടത്താൻ കഴിയില്ലെന്ന്യുവതിയുടെ പി താവ്
അറിയിച്ചപ്പോൾഅടുത്തബന്ധുക്കളെ മാത്രം
പങ്കെടുപ്പി ച്ചു ലളിതമായി വി വാഹം നടത്തിയാൽ
മതിയെന്നായിഅനീഷി ന്റെ ബന്ധുക്കൾ. ആറു മാസം
കഴിഞ്ഞ്വി വാഹം നടത്താൻ നിശ്ചയിച്ചു. എന്നാൽ
പി ന്നീട്സ്ത്രീധനംആവശ്യപ്പെട്ട്അനീഷ്യുവതിയെ
ഫോണിലൂടെ നിരന്തരം ശല്യ പ്പെടുത്തിയെന്ന്പൊലീ സ്പറഞ്ഞു.
യുവതി മരിച്ച ദിവസവും ഇയാൾ ഫോണിൽ വി ളിച്ച്
ഇക്കാര്യംആവശ്യപ്പെട്ടു . കൂടുതൽ സ്ത്രീധനവും
പുത്തൻബൈക്കും വാങ്ങിക്കൊടുക്കണമെന്ന്
ആവശ്യപ്പെട്ടു ള്ളവഴക്കുണ്ടായെന്നും പൊലീ സ്പറഞ്ഞു.
പെൺകുട്ടിയുടെ പി താവ്കൊല്ലം റൂറൽ എസ്പി ക്ക്
പരാതി നൽകി യിരുന്നു.
പെൺകുട്ടിയുടെആത്മഹത്യാക്കുറിപ്പും മൊബൈൽ
ഫോണും പരിശോധിച്ചതിൽ നിന്ന്
ആത്മഹത്യാപ്രേരണയ്ക്കാണ്പൂയപ്പള്ളി പൊലീ സ്
കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷഹൈക്കോടതി
തള്ളിയതിനെ തുടർന്ന്ഒളിവി ൽപോയഅനീഷി നെ
പൂയപ്പള്ളി ഇൻസ്‌പെക്ടർ ടി . രാജേഷ്കുമാറിന്റെ
നേതൃത്വത്തിലാണ്അറസ്റ്റ്ചെ യ്തത്.