അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങളുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം.
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങളുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം. വ്യോമസേനയില്‍ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികളാണ് ഇന്ന് തുടങ്ങുക. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം.
മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗ്‌നിവീറുകളായി നിയമനം നല്‍കുക. നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ തുടങ്ങും. അടുത്ത മാസം മുതലാണ് കരസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍.