കാഞ്ഞിരമറ്റത്ത് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വ്യവസായി മരിച്ചു
വൈക്കം: കാഞ്ഞിരമറ്റത്ത് സ്കൂട്ടറുകൾ
തമ്മിൽ കൂട്ടിയിടിച്ച് വ്യവസായി മരിച്ചു.
കാഞ്ഞിരമറ്റം ചാലയ്ക്കപ്പാറയ്ക്ക്
സമീപത്താണ് സ്കൂട്ടറുകൾ കൂട്ടിയിടിച്ച്
ബ്രഹ്മമംലഗം സ്വദേശി മരിച്ചത്.
സാഹിത്യകാരൻ പരേതനായ
ബ്രഹ്മമംഗലം മാധവന്റെ മകൻ മനോജ്
മാധവനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്
മൂന്നു മണിയോടെയായിരുന്നു അപകടം.
കാഞ്ഞിരമറ്റത്തു നിന്നും ബ്രഹ്മമംഗലം
ഭാഗത്ത് വീട്ടിലേയ്ക്കു വരികയായിരുന്നു
മനോജ്. ഈ സമയം എതിർദിശയിൽ
നിന്നു വന്ന സ്കൂട്ടർ ഇദ്ദേഹം സഞ്ചരിച്ച
സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ
വീണ ഇദ്ദേഹത്തെ ഉടൻ തന്നെ കൊച്ചി
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ മുളന്തുരുത്തി പൊലീസ്
കേസെടുത്തു.