കെ.എസ്.ആര്‍.ടി.സിക്ക്പുതിയ തിരിച്ചറിയല്‍ നമ്പർ; ജില്ല തിരിച്ച് ബസ്സുകൾ തിരിച്ചറിയാം

Spread the love

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇനി ഡി.സി.പി . നമ്പരുകളും. നിലവി ല്‍
ബോണറ്റ്നമ്പരും രജിസ്ട്രേഷന്‍ നമ്പരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിസ്ട്രിക്ട്
കോമണ്‍ പൂളില്‍ 14 ജില്ലകള്‍ക്കും രണ്ട്ഇംഗ്ലീഷ്അക്ഷരങ്ങള്‍ ചേര്‍ത്തുള്ള
പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ്നമ്പരുകള്‍ ആരംഭിക്കുന്നത്.
ബസിന്റെ മുന്‍വശത്ത്ഇടതുവശത്തായിട്ടാണ്ഇവ
രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ബസും ഏതു ജില്ലയിലേക്ക്അലോട്ട്
ചെയ്തിരിക്കുന്നതാണെന്ന്തിരിച്ചറിയാന്‍വേണ്ടിയാണ്ഡി.സി.പി . നമ്പരുകള്‍.ബസുകള്‍ ഓപ്പറേറ്റ്ചെ യ്യുന്ന ഡിപ്പോകളിലാണ്ഡി.സി.പി . നമ്പരുകള്‍ എഴുതി
ചേര്‍ക്കുന്നത്.14 ജില്ലകള്‍ക്കായും നല്‍കി യിരിക്കുന്ന ഡി.സി.പി . കോഡുകള്‍ ചുവടെ-
തിരുവനന്തപുരം(ടി.വി .), കൊല്ലം(കെ.എല്‍.), പത്തനംതിട്ട (പി .ടി.) ആലപ്പുഴ
(എ.എല്‍.), കോട്ടയം (കെ.ടി.), ഇടുക്കി (ഐ.ഡി.) എറണാകുളം (ഇ.കെ.), തൃശ്ശൂര്‍
(ടി.ആര്‍.) പാലക്കാട് (പി .എല്‍.), മലപ്പുറം(എം.എല്‍.), കോഴിക്കോട് (കെ.കെ.),
വയനാട്(ഡബ്ള്യു.എന്‍.), കണ്ണൂര്‍(കെ.എന്‍.), കാസര്‍ഗോഡ് (കെ.ജി.).
ഡി.സി.പി . കോഡ്ഏര്‍പ്പെടുത്തിയതോടെ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ
എണ്ണം ജില്ലതിരിച്ച്അറിയാന്‍ കഴിയും. കെ.എല്‍.15എക്സ് എന്നതിലാണ്
കെ.എസ്.ആര്‍.ടി.സി. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ തുടങ്ങുന്നത്.
ബോണറ്റ്നമ്പരിന്റെ ഓരോ സീരീസീലും 1000 ബസുകള്‍ വീ തമാണുള്ളത്.
മൂന്ന്ഇംഗ്ലീഷ്അക്ഷരങ്ങള്‍ക്കുശേഷമാണ്ബോണറ്റ്നമ്പര്‍ വരുന്നത്.ബസിന്റെ മുന്‍ഭാഗത്തും പുറകി ലും വലതുഭാഗത്തുമായിട്ടാണ്ബോണറ്റ്
നമ്പരുകള്‍.

Leave a Reply

Your email address will not be published. Required fields are marked *