എഐസിസിആസ്ഥാനത്ത് കയറി പൊലീ സ്; ടയറുകൾ കത്തിച്ച്കോൺഗ്രസ് പ്രവർത്തകർ

Spread the love

ന്യൂഡൽഹി∙ കോൺഗ്രസ്നേതാവ്രാഹുൽ ഗാന്ധിയെ
തുടര്‍ച്ചയായി മൂന്നാം ദിവസവും എൻഫോഴ്സ്മെന്റ്
ഡയറക്ടറേക്ട റ്റ്ചോദ്യം ചെ യ്യുന്നതിനിടെ എഐസിസി
ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം കനക്കുന്നു. ഡൽഹി പൊലീ സ്കോൺഗ്രസ്ആസ്ഥാനത്തേക്കു
കടന്നതിനു പി ന്നാലെയാണ്പ്രവർത്തകരുടെ
പ്രതിഷേധം ശക്തമായത്.
കോൺഗ്രസ്ആസ്ഥാനത്ത്പൊലീ സും ദ്രുതകർമ
സേനയും കയറി പ്രവർത്തകരെ മർദിച്ചതിനെതിരെ
നാളെ രാജ്യവ്യാ പക പ്രക്ഷോഭം നടത്താൻ പാർട്ടി
തീരുമാനം. പാർട്ടി എംപി മാരോട്ഡൽഹിയിലെത്താൻ
നിർദേശം. നാളെ സംസ്ഥാന രാജ്ഭവനുകൾ
ഉപരോധിക്കും. മറ്റന്നാൾ ജില്ലാആസ്ഥാനങ്ങളിൽ
പ്രതിഷേധം. പൊലീ സുകാര്‍ സര്‍ക്കാരിന്റെ
ഗുണ്ടകളെന്ന്കോണ്‍ഗ്രസ്നേതാവ്രണ്‍ദീപ്
സുര്‍ജെവാലെആരോപി ച്ചു.
പൊലീ സ്പാർട്ടി ഓഫിസിൽഅക്രമം കാട്ടിയെന്നു
നേതാക്കൾആരോപി ച്ചു. കോൺഗ്രസ്നേതാക്കളെയും
പ്രവർത്തകരെയും പൊലീ സ്കസ്റ്റഡിയിലെടുത്തു. ഇഡി
ഓഫിസിനു മുന്നിൽ രാഹുൽ ഗാന്ധിക്കു
പി ന്തുണയുമായി എത്തിയവരെയും
കസ്റ്റഡിയിലെടുത്തിട്ടു ണ്ട്. ഇഡി ഓഫിസിനു മുന്നില്‍
പ്രവർത്തകർ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു.
പ്രവർത്തകരെ പൊലീ സ്ബസുകളിലേക്കു വലി ച്ചി ഴച്ചു
കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മുതിർന്ന നേതാക്കളായഅധീർ രഞ്ജൻ ചൗധരി,
ഭൂപേഷ്ബാഗൽ, പവൻ ഖേര തുടങ്ങിയ നേതാക്കൾ
പ്രതിഷേധങ്ങളുടെ ഭാഗമായി. സർക്കാരിന്റെ
ഉത്തരവനുസരിച്ചുള്ളപൊലീ സ്ഗുണ്ടായിസമാണു
നടക്കുന്നതെന്ന്അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇത്തരഅപരിഷ്കൃ തമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും
അദ്ദേഹംആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *