സിപിഎം-ഡി വൈ എഫ് ഐ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു കെ സുധാകരൻ

Spread the love

കണ്ണൂർ :സിപിഎം-ഡിവൈഎഫ്െഎ ഗുണ്ടകള്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസ് ഒരിക്കലും അക്രമത്തിന് മുതിര്‍ന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറന്‍സി കടത്തലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.

‘‘വിമാനത്തില്‍  ആദ്യം ആക്രമണവും കയ്യാങ്കളിയും നടത്തിയത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ്. രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മ‍ൃഗീയമായാണ് വിമാനത്തിനുള്ളില്‍ ജയരാജന്‍ ആക്രമിച്ചത്. ഞങ്ങളുടെ കുട്ടികളെ തല്ലി, ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. അവരുടെ മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം വന്നു. ഇരുവര്‍ക്കും ഗുരുതരമായ പരിക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മദ്യപാനികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നിട്ടും കോണ്‍ഗ്രസ് സംയമനം പാലിച്ചു. അക്രമത്തിന്‍റെ പാത തിരഞ്ഞെടുത്തില്ല.

ഇന്ദിരാ ഭവനിൽ നടന്ന ആക്രമണത്തിനു ശേഷം
ആത്മരക്ഷാര്‍ത്ഥം പ്രതിരോധിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിന്. അതില്‍ കോണ്‍ഗ്രസ് ലുബ്ധത കാട്ടില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സിപിഎം നിഷേധിക്കുകയാണ്. കെപിസിസി ആസ്ഥാനമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. കലാപത്തിലേക്ക് നാടിനെ തള്ളവിടുകയാണ് സിപിഎം.

ഇപിയോട് ഒരു കാര്യം പറയാം. ഞങ്ങളുടെ കുട്ടികളെ െതാട്ടതിന് പ്രതികാരം ചോദിക്കേണ്ടി വരും. ചെറുപ്പക്കാരാണ്, നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു വരുമെന്നും കെ സുധാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *