അത്രയും ദൂരം കൊച്ചുകുട്ടിക്കു രാത്രി ഒറ്റയ്ക്കു പോകാനാകുമോ? തീരാതെ ദുരൂഹത
അഞ്ചൽ (കൊല്ലം) ∙തടിക്കാട്കാഞ്ഞിരത്തറയിൽ
നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും
അടുത്തദിവസം നാട്ടു കാർ കണ്ടെത്തുകയും ചെ യ്ത
രണ്ടു വയസ്സുകാരൻ മുഹമ്മദ്അഫ്രാന്റെആരോഗ്യ
നില തൃപ്തി കരം. പുനലൂർ താലൂക്ക്ആശുപത്രിയിൽ
പ്രവേശിപ്പി ച്ചി രുന്ന കുട്ടിയെ ഇന്നലെ ഡിസ്ചാ ർജ്ചെ യ്തു .
പൊലീ സ്കുഞ്ഞിനെ മജിസ്ട്രേട്ടിനു മുന്നിൽ
ഹാജരാക്കിയ ശേഷം രക്ഷി താക്കൾക്കൊപ്പം വി ട്ടു .
കൊടിഞ്ഞമല പുത്തൻ വീ ട്ടിൽഅൻസാരിയുടെയും
ഫാത്തിമയുടെയും മകനാണു കുട്ടി. കഴിഞ്ഞവെള്ളി
വൈകി ട്ട്ആറോടെയാണു കാണാതായത്. അമ്മയോടൊപ്പം വീ ടിനു പി ന്നിൽ ഉയരത്തിലുള്ള
പുരയിടത്തിൽ നിന്ന കുട്ടിയെ പെട്ടെന്നു കാണാതായി
എന്നാണു വീ ട്ടു കാരുടെ മൊഴി. എന്നാൽഅമ്മ
മൊബൈൽ ഫോണിൽ സംസാരിച്ചു നിന്ന സമയം
കുട്ടികൈവി ട്ടു പോയെന്നാണു പൊലീ സ്പറയുന്നത്.
പൊലീ സും നാട്ടു കാരും രാത്രി മുഴുവൻ
അന്വേഷി ച്ചെങ്കി ലും കുട്ടിയെ കണ്ടെത്താൻ
കഴിഞ്ഞില്ല. പി റ്റേ ദിവസം രാവി ലെ ഏഴോടെ വീ ടിനു
മുക്കാൽ കി ലോമീറ്ററോളംഅകലെയുള്ളറബർ
എസ്റ്റേറ്റിൽ കണ്ടെത്തുകയായിരുന്നു. റബർ ടാപ്പി ങ്
തൊഴിലാളിയാണു കുട്ടിയെ കണ്ടത്.
കാര്യമായആരോഗ്യ പ്രശ്നങ്ങശ്ന ൾ
ഉണ്ടായിരുന്നില്ലെങ്കി ലും വി ശദമായ
പരിശോധനയ്ക്കായി പൊലീ സ്കുട്ടിയെ പുനലൂർ
താലൂക്ക്ആശുപത്രിയിൽ
പ്രവേശിപ്പി ക്കുകയായിരുന്നു. ഇതേ സമയം
സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞില്ല.
വീ ടിനു പി ന്നിൽ 300 മീറ്റർ ദൂരത്തുള്ളസ്ഥലം വരെ
കുട്ടിഅമ്മയോടൊപ്പം മുൻപു പോയിട്ടു ണ്ട്. അവി ടെനിന്നു ചെ ങ്കുത്തായി കി ടക്കുന്ന ഏകദേശം 400
മീറ്റർ ദൂരെയുള്ളസ്ഥലത്താണു കുട്ടിയെ
കണ്ടെത്തിയത്. ഇത്ര ദൂരം കൊച്ചുകുട്ടിക്കു രാത്രി
ഒറ്റയ്ക്കു പോകാൻ കഴിയില്ല എന്നതാണ്അന്വേഷണ
ഉദ്യോഗസ്ഥരെ കുഴപ്പി ക്കുന്നത്.