കൊല്ലം അഞ്ചലിൽ നിന്നും കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി.

Spread the love

അഞ്ചൽ: കൊല്ലം അഞ്ചലിൽ നിന്നും കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീടിനടുത്തുള്ള റബർ തോട്ടത്തിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് ഇന്നലെ കാണാതായത്. വൈകീട്ടോടെ മൂത്തകുട്ടിയുമായി ഫാത്തിമ പുറത്തിറങ്ങിയപ്പോൾ റബർതോട്ടത്തിൽ കുട്ടിയുടെ നിലവിളികേട്ടതായി പറഞ്ഞിരുന്നു. പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും ഫയർഫോഴ്‌സിന്റെയും സഹായത്തോടെ നാട്ടുകാരും ബന്ധുക്കളും പല സംഘങ്ങളായി തിരച്ചിൽ നടത്തിയിരുന്നു. നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *