കള്ള നോട്ട് നിർമ്മിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ.
കൂത്താട്ടുകുളം: ഇലഞ്ഞിയിൽ വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിർമ്മിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ. ഇടുക്കി ഉടുന്പൻചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിലാണ് 500 രൂപയുടെ കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
അന്ന് രവീന്ദ്രനൊഴികെ പത്ത് പേർ പിടിയിലായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.