മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്വപ്ന 660 കിലോ സ്വർണം കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്
കോട്ടയം :22 തവണയായി 30 കിലോ വീതമുള്ള ബാഗുകളിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്വപ്ന 660 കിലോ സ്വർണം കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്.സ്വപ്ന തന്നോട് പറഞ്ഞതാണിത്.സ്വപ്ന ഒപ്പിട്ട മൂന്ന് പേജ് ഉള്ള കത്തും കോട്ടയത്ത് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.സി ജോർജ് പുറത്ത് വിട്ടു.ബാഗിൽ കറൻസി കടത്തിയെന്ന് കത്തിൽ സ്വപ്ന വ്യക്തമാക്കുന്നുണ്ട്.
രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ കത്തിൽ ഉണ്ട്.ഏറ്റവും വലിയ കള്ളക്കടത്തുകാരനായ സരിത്തിനെ ഈ കേസിൽ മാപ്പുസാക്ഷിയാക്കി മുഖ്യമന്ത്രി ഒത്തുകളിക്കുകയാണെന്ന് പി സി ജോർജ് ആരോപിച്ചു.
സരിത്തിനെതിരെ വേറെ ഒരു കുറിപ്പ് പിന്നീട് തന്നു.സിബിഐ അന്വേഷണം നടക്കണം എന്നാണ് സ്വപ്നയുടെ മനസ്സിലുള്ളത്.
കൊച്ചിയിൽ കാണാം എന്ന് പറഞ്ഞ ശേഷം സ്വപ്ന കാണാതെ പോകുകയായിരുന്നു എന്നും പി സി പറഞ്ഞു.മുഖ്യമന്ത്രിയും, മക്കളും എങ്ങനെ ശത കോടീശ്വരൻ ആയി എന്നത് പരിശോധിക്കണം.
പിണറായി എവിടെ ഒക്കെ ഓരോ സ്ഥാനത്ത് ഇരിന്നിട്ടുണ്ടോ അവിടെ ഒക്കെ മോഷ്ടിച്ചിട്ടുണ്ട്.വൈദ്യുതി മന്ത്രി ആയപ്പോളും ലാവ് ലിൻ ഇടപാട് ഉദാഹരണമാണ്.
പിണറായിയുടെ കൊള്ളക്കെതിരെ പ്രതികരിക്കേണ്ടത് ഡി വൈ എഫ് ഐ ആണെന്നും അദ്ദേഹം പരിഹസിച്ചു.